കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ ബാലന്‍സുകാര്‍ തല്‍ക്കാലം പേടിക്കേണ്ട

Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാങ്ക് എക്കൗണ്ടുകളില്‍ മിനിമം ചാര്‍ജ് സൂക്ഷിക്കാത്തതിന് നിങ്ങള്‍ക്ക് പണം നഷ്ടമായിട്ടുണ്ടോ? എന്തായാലും ഇങ്ങനെ പണം ഏകപക്ഷീയമായി കട്ട് ചെയ്യുന്ന പരിപാടി നടക്കില്ലെന്ന് ബാംഗ്ലൂര്‍ ഹൈക്കോടതി വ്യക്തമാക്കി. ടി.എസ് മുത്തുകൃഷ്ണന്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പ്പര്യഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കനത്തജീവിതചെലവുകള്‍ക്കിടയില്‍ സാധാരണക്കാരനു പലപ്പോഴും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. സ്വാഭാവികമായും ബാങ്കിലെ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. എന്ന ഹരജിക്കാരന്റെ വാദത്തെ കോടതി ഭാഗികമായി അംഗീകരിച്ചു.

ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ പിഴ ചുമത്തരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ബാങ്ക് പരിഷ്‌കരണത്തിനായി രൂപീകരിച്ച ദാമോദരന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കൂടി പഠിച്ചതിനുശേഷം ഈ വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനമെടുക്കുമെന്ന് റിസര്‍വ്ബാങ്ക് അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

English summary
Banglore high court directed, banks do not collect penal charges from customers not maintaining minimum balance in their accounts till Reserve Bank of India (RBI) lays down parameters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X