കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടന്ന് സിഎജി

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ടന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശുപാര്‍ശ ചെയ്തു. ധൃതി പിടിച്ച് കെട്ടിടം പൊളിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുകയേയുള്ളൂ. അതിനാല്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടമാണെങ്കിലും അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃതമായി ഫ്ലാറ്റ് നേടാന്‍ ശ്രമിച്ചവര്‍ക്ക് അവ നല്‍കരുത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി കെട്ടിടം ഉപയോഗിക്കാമെന്ന് സി.എ. ജി. ശുപാര്‍ശചെയ്തിട്ടുണ്ട്.

യുദ്ധത്തില്‍ മരിച്ച ഭടന്‍മാരുടെ വിധവകള്‍ക്കും യോഗ്യരായ വിരമിച്ച സൈനികര്‍ക്കും ഫ്ലാറ്റുകള്‍ നല്‍കുന്നത് പരിഗണിക്കണമെന്നും സി.എ.ജി. നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമി സംരക്ഷിക്കുന്നതിന് നിയമപരമായി അധികാരപ്പെട്ടവര്‍ വ്യക്തിപരമായ നേട്ടത്തിനായി വഴിവിട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2000 ഫിബ്രവരിയില്‍ സൈനികഭൂമിയുടെ ചുമതലയുള്ള ഓഫീസിലെ സബ്ഡിവിഷണല്‍ ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കയച്ച കത്താണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. നിര്‍ദിഷ്ട ആദര്‍ശ് ഭവന സഹകരണസംഘത്തിന്റെ ചീഫ് പ്രമോട്ടറെന്ന നിലയില്‍ അയച്ച കത്തില്‍ കൊളാബയില്‍ ഭൂമി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു . പരിസ്ഥിതിമന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെയാണ് ആദര്‍ശ് സൊസൈറ്റി അവിടെ കെട്ടിടം നിര്‍മിച്ചത്. മാധ്യമങ്ങളിലുടെയും മറ്റും ഇത് വിവാദമായതിനെത്തുടര്‍ന്ന് പരിസ്ഥിതിമന്ത്രാലയം അംഗീകാരം പിന്‍വലിക്കുകയായിരുന്നു.

English summary

 The Comptroller and Auditor General of India (CAG) slammed the military authorities in a report on the Adarsh scam for misappropriation of defence land – meant for war heroes and their widows – to benefit influential people. Tabled in Parliament on Tuesday, the report said officials, who were “responsible for protection of defence land, betrayed the trust reposed in them for the personal benefit of a number of favoured individuals – all of whom are highly placed.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X