കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ ഡെബിറ്റ് കാര്‍ഡുമായി യുവാവ് പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഡെബിറ്റ് കാര്‍ഡുമായി പണം പിന്‍വലിക്കാന്‍ എടിഎം കൗണ്ടറിലത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഭാരത്മാതാ സിനിമാ തിയേറ്ററിന് സമീപത്തുള്ള എച്ച്എസ്ബിസി ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നാണ് 21കാരനായ മഹിം സ്വദേശിയായ ഷോയിബ് ദൂദ് വാല അറസ്റ്റിലായത്.

സാധാരണയിലേറെ സമയം ഇയാള്‍ കൗണ്ടറിനുള്ളില്‍ ചെലവഴിച്ചതാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. പിന്നീട് ചോദ്യം ചെയ്യുകയും കയ്യിലുള്ള ഡെബിറ്റ് കര്‍ഡ് പരിശോധിക്കുകയും ചെയ്ത പൊലീസ് അന്ധാളിച്ചു, സച്ചിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡായിരുന്നു അത്.

യുവാവിന്റെ കൈവശം ഇതെങ്ങനെ വന്നുചേര്‍ന്നുവെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. ഇയാളുടെ കയ്യില്‍ നിന്നും നാല് ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ് താനെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

നഗരത്തിന് പുറത്തെ ഒരു ബസ് സ്റ്റോപ്പില്‍ നിന്നും തനിയ്ക്ക് കളഞ്ഞുകിട്ടിയതാണ് സച്ചിന്റെ കാര്‍ഡെന്നും അത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കാനാണ് എടിഎം കൗണ്ടറില്‍ കയറിയതെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

സച്ചിന്റെ പേരിലുള്ള കാര്‍ഡ് കൊടക് മഹീന്ദ്ര ബാങ്കിന്റേതാണ്. കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കാനായി പൊലീസ് ബാങ്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും വിവരം ലഭിച്ചശേഷം ആവശ്യമെങ്കില്‍ സച്ചിനുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു.

യുവാവിന് ഒരു വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നുള്ള കാര്യവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളക്കെതിരെ സാമ്പത്തിക തട്ടിപ്പ് കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
The Mumbai police was taken aback on Tuesday when they caught a man trying to withdraw money using Sachin Tendulkar's debit card.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X