കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ നിലപാടിനെ എതിര്‍ത്തിട്ടില്ല: സിങ്‍വി

  • By Lakshmi
Google Oneindia Malayalam News

Abhishek Singhvi
ദില്ലി: എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‍വി വീണ്ടും രംഗത്ത്.

കീടനാശിനി കമ്പനിയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായതില്‍ തെറ്റില്ലെന്നും കേരളത്തിലെ നിരോധനത്തെ എതിര്‍ത്തിട്ടില്ലെന്നുമാണ് സിങ്‍വി പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സിങ്‍വി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ടെന്ന് സിങ്‍വി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് വ്യക്തിപരമായി സ്വീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കോടതിയെ അറിയിച്ചത്.

കയറ്റുമതി വേണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടിന് അനുകൂലമായി വാദിക്കുന്നതില്‍ തെറ്റില്ല- സിങ്‍വിയുടെ കത്തില്‍ പറയുന്നു.

നേരത്തേ സിങ് വി കോടതിയില്‍ ഹാജരായതിനെതിരെ കേരളത്തിനിന്നും വലിയ എതിര്‍പ്പുണ്ടായിരുന്നു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, വിഎം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ സിങ്‍വി ചെയ്തത് ശരിയായില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു.

English summary
Congress spokes person Abhishek Singhvi clarified his stand over appearance in court for Endosulfan companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X