ഹാരി പോര്‍ട്ടറുടെ ടീച്ചര്‍ ബാംഗ്ലൂരിലുണ്ട്

ജെ കെ റൌളിങിന്റെ ഹാരിപോര്‍ട്ടറെ വെള്ളിത്തിരയില്‍ അനശ്വരനാക്കിയ ഡാനിയല്‍ റാഡ്ക്ലിഫിന്റെ അധ്യാപകനായിരുന്ന പോള്‍ എഫ് മീകിന്‍ ഇപ്പോള്‍ ബാംഗ്ലൂരിലാണ്. നഗരത്തിലെ പ്രശസ്ത സ്‌കൂളായ ട്രയോ വേള്‍ഡ് സ്‌കൂളിലെ പ്രധാനഅധ്യാപകനാണ് പോള്‍.
മുന്‍പ് ലണ്ടനിലെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കിയിരുന്നപ്പോഴാണ് പോളിന് ഡാനിയലിനെ ശിഷ്യനായി ലഭിയ്ക്കുന്നത്.
ഡാനിയല്‍ ക്ലാസില്‍ വളരെ സന്തോഷവാനായി കാണപ്പെട്ടിരുന്നു. ക്ലാസിന്റെ മധ്യനിരയിലായിരുന്നു അവന്റെ ഇരിപ്പിടം. എന്നാല്‍ അക്കാലത്തു തന്നെ അഭിനയരംഗത്ത് സജീവമായതിനാല്‍ അവന്‍ വിരളമായെ ക്ലാസില്‍ എത്താറുണ്ടായിരുന്നുള്ളൂ- പോള്‍ ഓര്‍ത്തെടുക്കുന്നു.
പിന്നീട് പോളിന് ഡാനിയലിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. അവന് ഏതോ നല്ല സിനിമയില്‍ ഓഫര്‍ കിട്ടിയിരുന്നുവെന്ന് പോള്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഹാരിപോര്‍ട്ടറായാണ് തന്റെ കൊച്ചു ശിഷ്യന്‍ വേഷമിട്ടതെന്ന് പോള്‍ അറിഞ്ഞത് വൈകി മാത്രം.
ഇപ്പോള്‍ ഡാനിയലിന്റെ കാര്യങ്ങള്‍ ഒന്നും തനിയ്ക്കറിയില്ലെങ്കിലും ഒരു കാലത്ത് തന്റെ ശിഷ്യനായിരുന്ന ആള്‍ ലോക പ്രശസ്തനായതില്‍ പോള്‍ അഭിമാനം കൊള്ളുന്നു.












Click it and Unblock the Notifications