സല്‍മാന്‍ കോടതിയില്‍ ഹാജരാകും

1998 സെപ്തംബര്‍ 26ന് ജോദ്പൂരിനടുത്ത ഗ്രാമത്തില്‍ നിന്ന് കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നതാണ് കേസില്‍ സല്‍മാനെ ഒരു വര്‍ഷം തടവിന് വിധിച്ചിരുന്നു. അന്‍പത്തൊന്നാം വകുപ്പ് പ്രകാരം സല്‍മാന്‍ കുറ്റവാളിയാണെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
തുടര്‍ന്ന് മൂന്നു ദിവസം ജയിലില്‍ കഴിഞ്ഞ സല്‍മാന്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. 2006 മാര്‍ച്ച് 9ന് തന്നെ കുറ്റവാളിയാക്കിയതിനെതിരെ സല്‍മാന്‍ അപ്പീല്‍ ഫയല്‍ ചെയ്തു.
എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട വാദം കോടതി പരിഗണിച്ചപ്പോഴൊന്നും സല്‍മാന്‍ കോടതിയില്‍ ഹാജരായിട്ടില്ല എന്ന് കോടതി കണ്ടെത്തി. അതിനാല്‍ സല്‍മാനോട് നേരിട്ടു ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications