സീരിയല്‍ നടന്‍ ജീവനൊടുക്കി
മുംബൈ: ടിവി സീരിയല്‍ നടന്‍ ആശിഷ് കാംബ്ലെ(30) മുംബൈയിലെ ഫഌറ്റില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മുംബൈയിലെ നാലോസോപാര ഫഌറ്റിലാണ് ആശിഷ് ജീവനൊടുക്കിയത്.
സുഹൃത്തായ ആദിത്യ ദേശ്മുഖിനൊപ്പമാണ് ആശിഷ് ഈ ഫഌറ്റില്‍ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ഇവര്‍ രണ്ടുപേരും പുറത്തുപോയി ഭക്ഷണം കഴിയ്ക്കുകയും പിന്നീട് ഫഌറ്റില്‍ തിരിച്ചെത്തി അവരവരുടെ മുറികളിലേക്ക് ഉറങ്ങാനായി പോയിരുന്നു. തിങ്കളാഴ്ച രാവിലെ ആദിത്യയാണ് ആശിഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ആശിഷിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം ഇതില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications