കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരിയെ മാനഭംഗപ്പെടുത്തിയ 3പേര്‍ പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശി സാജന്‍ ജോര്‍ജ് (46), ആലുവ സ്വദേശി ലൈജു ആന്റണി(34), നെടുവത്തൂര്‍ സ്വദേശി സൂരജ്(28) എന്നിവരാണു പിടിയിലായത്.

പിതാവിനൊപ്പം താമസിക്കുകയായിരുന്ന തെന്മല സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുവഴക്കിനെത്തുടര്‍ന്ന് രണ്ടുമാസം മുമ്പ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നു. സംശയകര സാഹചര്യത്തില്‍ ശക്തികുളങ്ങരയില്‍ കണ്ട പെണ്‍കുട്ടിയെ പോലീസ് കൊല്ലത്തെ മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചാത്തന്നൂര്‍, കണ്ണനല്ലൂര്‍, മലയാറ്റൂര്‍, കോട്ടയം, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലായി പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടിയെ എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് റെയില്‍വേ പോലീസ് കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

കുട്ടിയെ ചോദ്യം ചെയ്തതില്‍നിന്നാണു മാനഭംഗത്തിനിരയായ വിവരമറിഞ്ഞത്. കുട്ടിയുടെ മാതാവ് വിദേശത്ത് ജോലിചെയ്യുകയാണ്. കുട്ടി പറഞ്ഞ വിവരമനുസരിച്ചാണ് പോലീസ് മൂന്ന് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ 11 പേര്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നു പോലീസ് അറിയിച്ചു. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

English summary
3 persons arrested related a rape case, Court remanded them in to judicial custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X