കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളമില്ലാത്ത 3000 അധ്യാപകര്‍ക്ക് അംഗീകാരം

  • By Nisha Bose
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലാക്കും. യുപി സ്‌കൂളുകളില്‍ ഇത് 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലായിരിക്കും.

10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കാനും യോഗത്തില്‍ തീരുമാനമായി. വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. ഇനി മുതല്‍ തലയെണ്ണല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനിയുണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന പദ്ധതിയ്ക്ക് രൂപം നല്‍കും

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിലെ അപാകത പരിഹരിക്കുമെന്നും അഞ്ചു രൂപയില്‍ നിന്ന് എട്ടുരൂപയായി നിരക്ക് ഉയര്‍ന്നതെങ്ങനെയെന്ന് പരിശോധിക്കും. പാമോയില്‍ കേസിലെ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. കാച്ചിയില്‍ അടുത്തവര്‍ഷം ആഗോള നിക്ഷേപക സമ്മേളനം നടത്താന്‍ ധാരണയായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

English summary
The cabinet meet on Wednesday decided to give recognition to 3000 aided school teachers who are not paid. 10,000 teachers posts would be made permanent and 4500 teachers who had lost their jobs after head count of students, would be re-appointed. Chief minister Oommen Chandy, while briefing cabinet decisions, said that the head counting system would be disbanded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X