ഹൈബിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണം: കോടതി
തിരുവനന്തപുരം: മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്ന കേസില്‍ കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ എത്താതിരുന്ന എംഎല്‍എ ഹൈബി ഈഡനെതിരെ അറസ്റ്റ് വാറണ്ട്.
ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ.എം. അഷറഫാണ് ഹൈബിയെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒന്‍പതിനു മുന്‍പ് അറസ്റ്റ് ചെയ്തു ഹാജരാക്കാനാണ് ഉത്തരവ്.
2007 ജൂലൈയില്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ ജയിലിനു മുന്നില്‍നിന്നു പ്രകടനം നടത്തി അട്ടക്കുളങ്ങര മുതല്‍ കിഴക്കേക്കോട്ട വരെ മണിക്കൂറോളം ഗതാഗതതടസ്സം സൃഷ്ടിച്ചെന്ന കേസിലാണു നിര്‍ദേശം.
എംഎല്‍എയോടൊപ്പം പ്രതിപ്പട്ടികയിലുള്ള മറ്റ് 20 പേര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ പ്രധാന പ്രതികളെല്ലാം ഒളിവിലാണെന്നാണു കോടതിയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications