ക്ഷേത്രനിധി അപഹരിക്കാന്‍ സാധ്യതയെന്ന് പ്രശ്‌നവിധി

ബുധനാഴ്ചയും ഒട്ടേറെ കാര്യങ്ങളാണ് ജ്യോതിഷികള്‍ പ്രശ്‌നത്തില്‍ കണ്ടെത്തിയത്. ഇതില്‍ പ്രധാനമായ ഒന്ന് ക്ഷേത്രത്തില്‍ മോഷണശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ളതാണ്. ഭൂമിതുരന്നുവരെ മോഷണശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടത്രേ. ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന് അതീവ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് താന്ത്രികര്‍ പറയുന്നത്.
ഇതിനിടെ ദേവപ്രശ്‌നത്തിന്റെ ഭാഗമായ താംബൂലപ്രശ്‌നത്തക്കുറിച്ച് വിശദീകരിക്കുന്നതിനിടെ മുഖ്യകാര്‍മ്മികന്‍ മധൂര്‍ നാരായണരംഗഭട്ടിന് മൈക്കില്‍ നിന്നും വൈദ്യുതാഘാതമേറ്റതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പലകയിലില്‍ ഇരുന്നതിനാല്‍ അപായമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതാഘാതമേറ്റതു തന്നെ അപശകുനമാണെന്ന് പറഞ്ഞ ശേഷമായിരുന്നു ഭട്ട് വിശദീകരണം തുടര്‍ന്നത്. നേരത്തേ ക്ഷേത്രത്തിലെ നിധിയുടെ കണക്കെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ടിപി സുന്ദര്‍രാജന്റെ മരണം സംഭവിച്ചപ്പോള്‍ അത്് ദുര്‍നിമിത്തമാണെന്നുള്ള രീതിയില്‍ ചില വിലയിരുത്തലുകളുണ്ടായിരുന്നു.
നേരത്തേ മൂന്നുദവിസത്തെ ദേവപ്രശ്‌നം നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് നാലാം ദിവസമായ ബുധനാഴ്ചയും തുടരുമെന്നാണ് സൂചന.












Click it and Unblock the Notifications