കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ പരിശോധന: വിഎസ് മാപ്പു പറയണം

  • By Nisha Bose
Google Oneindia Malayalam News

Oommen chandy
തിരുവനന്തപുരം: ധനവിനിയോഗബില്‍ വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഭരണപക്ഷം കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം ദൃശ്യപരിശോധനയില്‍ നിന്ന് വിട്ടു നിന്നത് നാണക്കേടുകൊണ്ടാണെന്നും ചാണ്ടി ആരോപിച്ചു. ആരോപണം കള്ളമാണെന്ന് തെളിഞ്ഞതിലൂടെ പ്രതിപക്ഷത്തിന് മുഖം നഷ്ടപ്പെട്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെറ്റായപ്രചാരണം നടത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ധനവിനിയോഗബില്‍ പാസ്സാക്കാനുള്ള വോട്ടെടുപ്പിനിടെ ഭരണപക്ഷം കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ആദ്യ പരിശോധനയില്‍ ഭരണപക്ഷത്ത് 68 അംഗങ്ങളെയുള്ളൂവെന്ന് കണ്ടു. തുടര്‍ന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇതില്‍ ഭരണപക്ഷത്ത് 69 അംഗങ്ങള്‍ ഹാജരായിരുന്നുവെന്ന് തെളിഞ്ഞു.

അതേസമയം സിഎഫ് തോമസ് പ്രസംഗം തുടരാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കെഎം മാണി പ്രസംഗം നീട്ടിയതായി ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
Oommen Chandy demanded opposition leader VS Achuthanathan should apologise for false allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X