അരുണിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കും

അരുണിനെ ഐടിസി അക്കാഡമി ഡയറക്ടറായി നിയമിച്ചത്, അക്കാഡമിയ്ക്ക് പണം അനുവദിച്ചത്, ഐഎച്ച്ആര്‍ഡി മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ നിയമനം, ഐഎച്ച്ആര്‍ഡി അഡീഷ്ണല്‍ ഡയറക്ടറായി നിയമിച്ചത്, അരുണിന്റെ സുഹൃദ് സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയാണ് നിയമസഭാസമിതി അന്വേഷിക്കുക.
അരുണ്‍കുമാറിനെ ഐടിസി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആരോപണം പിന്‍വലിയ്ക്കുകയോ അല്ലെങ്കില്‍ നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുകയോ വേണമെന്ന് വിഎസ് സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമായത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് നിയമസഭാ സമിതി രൂപീകരിക്കുന്നത്.












Click it and Unblock the Notifications