കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭക്ഷേത്രത്തില്‍ അനാശാസ്യം നടക്കുന്നു?

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കു സമാനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തണമെന്നു ദേവപ്രശ്‌നം. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിന്നു പോയതിനാല്‍ പത്‌നനാഭ ചൈതന്യത്തിനു ജീര്‍ണതയുണ്ടായെന്നും പ്രശ്‌നത്തില്‍ കണ്ടെത്തി.

ഇതു പരിഹരിക്കുന്നതിനുള്ള പരിഹാര പൂജകള്‍ ഉടന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ക്ഷേത്രജീവനക്കാരുടെ നിന്ദ്യമായ പെരുമാറ്റങ്ങളും പ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ട്. പലതരം അനാശാസ്യപ്രവര്‍ത്തങ്ങള്‍ ക്ഷേത്രത്തിനകത്ത് നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജ്യോതിഷികള്‍ പറയുന്നു.

ശുദ്ധിയും വൃത്തിയുമില്ലാതെ, അശ്രദ്ധമായാണ് ഇവര്‍ പെരുമാറുന്നത്. വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. നിവേദ്യങ്ങള്‍ പോലും ശരിയായല്ല തയാറാക്കുന്നത്. ഭക്തരോട് മോശമായാണ് പെരുമാറുന്നത്. ഈശ്വരസേവയാണ് ചെയ്യുന്നതെന്ന് മറന്നാണ് പലരും പെരുമാറുന്നത്.

ക്ഷേത്രജീവനക്കാരുടെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ദേവസാന്നിധ്യത്തിന് ദോഷമുണ്ടാക്കുന്നുണ്ട്. അഗ്‌നിഭയം അടക്കമുള്ള ദുര്‍നിമിത്തങ്ങള്‍ കാണുന്നുണ്ട്. ഇതിന് പ്രായശ്ചിത്തം ചെയ്യേണ്ടി വരും- ഇതൊക്കെയാണ് തിങ്കളാഴ്ചത്തെ പ്രശ്‌നം വെയ്ക്കലിന് ശേഷം ജ്യോതിഷികള്‍ പറഞ്ഞകാര്യങ്ങള്‍.

വിഗ്രഹത്തിന് കേടുണ്ടെന്നും വിധി പ്രകാരം കണ്ടെത്തി. അനന്തന്റെ ഭാഗത്താണ് കേടുകള്‍ കണ്ടത്. വിഗ്രഹത്തിന്റെ അടി ഭാഗത്ത് ചില വൈകല്യങ്ങളും കണ്ടെത്തി. ഇതാണ് ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷത്തിന് തടസ്സമുണ്ടാക്കുന്നതെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

English summary
The ‘deva prasnam’ found there had been serious lapses in the conduct of rituals and customs of the Sree Padmanabha Swamy Temple, which could affect even the nation, the astrologer said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X