കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര ആവശ്യപ്പെട്ടു; വിതുര കേസിന് സ്റ്റേ

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: വിതുര പെണ്‍വാണിഭക്കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പീഡനത്തിനിരയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. വിചാരണ നിര്‍ത്തിവക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോട്ടയത്തെ പ്രത്യേക കോടതിയുടെ നടപടികള്‍ ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിയ്ക്കുന്നത്.

കേസിന്റെ പേരില്‍ പതിനാറ് വര്‍ഷമായി താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് യുവതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ പ്രതികള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 14 വര്‍ഷത്തെ തടവാണെന്നിരിക്കെ താന്‍ ഇതിലേറ വര്‍ഷം കേസിന്റെ പേരില്‍ പീഡനമനുഭവിച്ചതായി പെണ്‍കുട്ടി ഹര്‍ജിയിലുണ്ട്.

കേസ് സംബന്ധിച്ച മാധ്യമവാര്‍ത്തകളും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്‌ടെന്ന് ഹര്‍ജിയില്‍ ഇവര്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തി. 1996 ലായിരുന്നു വിതുര പെണ്‍വാണിഭക്കേസ് പുറത്തുവന്നത്.

English summary
The victim, in her petition, stated that she wanted to be left alone as this is affecting her family life. Appearing in court each time for the hearing affects her psychologically. Events which she likes to forget are being rekindled, she said in her petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X