കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍മക്കളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: അമ്മയുടെ മരണശേഷം അച്ഛന്റെ നിരന്തര പീഡനനമേറ്റുവാങ്ങേണ്ടി വന്ന പെണ്‍മക്കളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നയ്യാറ്റിന്‍കര മരുതത്തൂര്‍ മേലെത്തട്ട് വീട്ടില്‍ കുമാര്‍(41) ആണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടില്‍ നിന്നും വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന പണിക്കായി നെയ്യാറ്റിന്‍കര ഭാഗത്ത് എത്തിയ കുമാര്‍ ഇവിടെവച്ച് ഗിരിജ എന്ന സ്ത്രീയെ വിവാഹം ചെയ്ത് വിവിധ പ്രദേശങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് രമണി മരിച്ചു.

അതിനുശേഷം പത്തൊമ്പതും പതിനഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുമൊത്തായി താമസം. രണ്ട് പെണ്‍മക്കളേയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മൂത്ത കുട്ടി വിവരം അയല്‍വാസിയോട് പറഞ്ഞതനുസരിച്ചാണ് സംഭവം പുറത്തറിയുന്നത്. ചോദ്യം ചെയ്യലില്‍ കുമാര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ മഹിളാമന്ദിരത്തിലേയ്ക്ക് മാറ്റി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X