പറവൂര്‍ പീഡനം: തച്ചങ്കരിയ്ക്കെതിരെ പരാതി
കൊച്ചി: ഭൂമി കുറഞ്ഞവിലയ്ക്ക് തട്ടിയെടുക്കാനായിട്ടാണ് പറവൂര്‍ പെണ്‍വാണിഭക്കേസില്‍ കുടുക്കിയതെന്നാരോപിച്ച് ഐജി ടോമിന് തച്ചങ്കരിയ്ക്കെതിരെ പരാതി. കേസിലെ പതിനേഴാം പ്രതിയായ കന്യാകുമാരി സ്വദേശി മണികണ്ഠന്റെ സഹോദരന് ദേവരാജനാണ് പരാതി നല്‍കിയിരിക്കുന്നത്.
ടോമിന് തച്ചങ്കരിയുടെ സ്വാധീനം മൂലമാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും, ജാമ്യം കിട്ടാതിരിക്കാന്‍ കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നുമാണ് പരാതി. ഹര്‍ജി ജസ്റ്റിസ് പി.ആര് രാമചന്ദ്രമേനോന്‍ സര്‍ക്കാരിന്റെ നിലപാടറിയാന്‍ മാറ്റി.
തൃശൂര്‍ ജയിലിലേയ്ക്ക് മാറ്റിയ മണികണ്ഠനെ ആലുപ ജയിലിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണമെന്നും ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മണികണ്ഠനും ഭാര്യയും കന്യാകുമാരി വിളവന്‍കോട്ട് പത്തേക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. ഇതില്‍ കെട്ടിടനിര്‍മാണത്തിന് എപിജെ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഒരു കോടി രൂപ നല്‍കിയിരുന്നു.
തച്ചങ്കരിയുടെ ഭാര്യ അന്നാ മേരി തച്ചങ്കരിക്ക് ഈ സ്ഥാപനത്തില്‍ പങ്കാളിത്തമുണ്ട്. മണികണ്ഠന്റെ വസ്തു കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനാണ് ശ്രമമെന്നാണ് പരാതി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications