ചാനല്‍ അവതാരകരെ മോര്‍ഫ് ചെയ്ത യുവാവ് കുടുങ്ങി

ഒരു കാലത്ത് ഹിന്ദി സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയുടെ കടുത്ത ആരാധകനായിരുന്നു ദേവദാസ്. ഈ നടിയെ ചാനല്‍ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയില്‍ മോശമാക്കി ചിത്രീകരിച്ചതാണ് ദേവദാസിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ ചാനല്‍ അധികൃതര്‍ക്ക് ഇയാള്‍ പരാതി നല്‍കിയെങ്കിലും അവര്‍ അവഗണിച്ചു.
ഇതിനു പ്രതികാരം തീര്‍ക്കാന്‍ ചാനലിലെ അവതാരകരുടെയെല്ലാം ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം അശ്ലീലചിത്രങ്ങളാക്കി നെറ്റിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട ചാനല്‍ അധികൃതര്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ദേവദാസ് കുടുങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ദേവദാസിനെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications