ചാറ്റിങ്ങിന് ഇനി ഫേസ്ബുക്ക് മെസ്സഞ്ചറും

ഫേസ്ബുക്ക് മെസ്സഞ്ചര്‍ എന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് സൗഹൃദവലയത്തിലില്ലാത്തവരുമായും ചാറ്റ് ചെയ്യാം.
ഗ്രൂപ്പ് മെസ്സേജിങ് സംവിധാനമാണിതിന്റെ പ്രത്യേകയെന്ന് ഫേസ്ബുക്ക് എഞ്ചിനീയര്‍ ലൂസി ഴാങ് പറഞ്ഞു. ഒരു കാര്യം ഒറ്റയൊരു മെസ്സേജിലൂടെ ഒരു കൂട്ടം ആള്‍ക്കാരെ അറിയിക്കാന്‍ കഴിയുന്നതിനാല്‍ ഈ സൗകര്യം ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ കണക്കുകൂട്ടല്‍.
ഇതിനു പുറമേ എവിടെ നിന്നാണ് നിങ്ങള്‍ മെസ്സേജ് ചെയ്യുന്നതെന്ന കാര്യം രേഖപ്പെടുത്തുകയാണെങ്കില്‍ മാപ്പ് സൗകര്യം ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്ക് നിങ്ങളെ കണ്ടുപിടിയ്ക്കാനാകും. കൂടാതെ ഫോട്ടോ അയയ്ക്കാനുള്ള സൗകര്യവും ഫേസ്ബുക്ക് മെസ്സഞ്ചര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications