ഭൂമിയില്‍ ജീവനെത്തിച്ചത് ഉല്‍ക്കകള്‍

അത്യാധുനിക സ്‌കാനറുകളും മറ്റുമുപയോഗിച്ച് കാര്‍ബണ്‍ സമ്പുഷ്ടമായ പതിനൊന്ന് ഉല്‍ക്കകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ തങ്ങളുടെ നിഗമനങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത്. സങ്കീര്‍ണമായ കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന അപൂര്‍വ ഉല്‍ക്കാവശിഷ്ടങ്ങളെ കാര്‍ബണേഷ്യസ് കോണ്‍ഡ്രൈറ്റ്‌സ് എന്നാണ് വിളിയ്ക്കുന്നത്.
ജൈവസംയുക്തങ്ങളില്‍ മാത്രം കണ്ടുവരുന്ന മൂന്ന് ന്യൂക്ലിയോബേസുകളില്‍ ഈ ഉല്‍ക്കകളില്‍ നിന്ന് ലഭിച്ചുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഉല്‍ക്ക പതിച്ചിയിടങ്ങളിലൊന്നും കാണാത്തവയാണ് ഇവയെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
ജീവന്റെ അനിവാര്യമായ പലഘടകങ്ങളും മുമ്പ് നടന്ന ഉല്‍ക്കാവശിഷ്ട പരിശോധനകളില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പ്രോട്ടീന്‍ നിര്‍മാണത്തിനാവശ്യമായ അമിനോ ആസിഡുകള്‍ പോലും ഇങ്ങനെ കണ്ടെത്തിയവയില്‍പ്പെടുന്നു. ഇതെല്ലാം തെളിയിക്കുന്നത് ഭൂമിയിലേക്ക് ജീവനെത്തിച്ചതില്‍ ബഹിരാകാശത്തു നിന്നെത്തിയ ഉല്‍ക്കകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ്.
പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയ ന്യൂക്ലിയോബേസുകള്‍ സാധാരണഗതിയില്‍ ഭൂമിയില്‍ കാണാത്തവയാണെന്ന് ഗവേഷകനായ ജീന്‍ ക്ലീവ്‌സ് വിശദീകരിയ്ക്കുന്നു. ഭൂമിയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് വഴിയൊരുക്കാന്‍ ഉല്‍ക്കകളിലെ ജൈവസംയുക്തങ്ങള്‍ക്ക് പ്രധാനപങ്കുവഹിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ജീന്‍ ക്ലീവ്‌സ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications