കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവച്ചിട്ടും റബേക്കയ്ക്ക് മര്‍ഡോക്കിന്റെ ശമ്പളം

  • By Nisha Bose
Google Oneindia Malayalam News

Rebekha-brooks
ലണ്ടന്‍: ഫോണ്‍ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് രാജി വച്ച ന്യൂസ് ഓഫ് ദ വേള്‍ഡ് പത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റബേക്ക ബ്രൂക്ക്‌സിനു മുടങ്ങാതെ ശമ്പളം.

ഫോണ്‍ചോര്‍ത്തല്‍ വിവാദമുണ്ടായതിനെ തുടര്‍ന്ന് 168 വര്‍ഷത്തിന്റെ പാരമ്പര്യവുമായി ലോകമാധ്യമരംഗത്ത് വിരാജിച്ചിരുന്ന ന്യൂസ് ഓഫ് ദി വേള്‍ഡ് അടച്ചുപൂട്ടിയിരുന്നു. എക്‌സ്‌ക്ലൂസീവുകള്‍ക്കായുള്ള നെട്ടോട്ടം പത്രത്തിന്റെ അന്ത്യത്തിനും വഴിയൊരുക്കുകയായിരുന്നു.

പ്രമുഖരുടെ മാത്രമല്ല ജനങ്ങളുടെയും ഫോണുകള്‍ യാതൊരു മാനദണ്ഡവുമില്ലാതെ ചോര്‍ത്തിയതോടെ പത്രം വില്ലനായി മാറി. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ 'ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സനെയും (53), മുന്‍ റോയല്‍ എഡിറ്റര്‍ ക്‌ളൈവ് ഗുഡ്മാനെയും (43) സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തലിന് പുറമെ പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്.

2002-2003 കാലഘട്ടത്തില്‍ ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ എഡിറ്ററായിരുന്ന ബ്രൂക്‌സിന്റെ നേതൃത്വത്തില്‍ നാലായിരം ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. കൊല്ലപ്പെട്ട കൗമാരക്കാരി മില്ലി ഡൗളറുടെ ഫോണുകള്‍ ന്യൂസ് ഓഫ് ദ വേള്‍ഡ് ചോര്‍ത്തിയ സമയത്ത് ബ്രൂക്‌സായിരുന്നു പത്രത്തിന്റെ എഡിറ്റര്‍. കേസില്‍ അറസ്റ്റിലായ ബ്രൂക്‌സിന് ജാമ്യം കിട്ടിയിരുന്നു.

കഴിഞ്ഞ ജൂലായ് 15നാണ് ബ്രൂക്‌സ് രാജി വച്ചത്. എന്നാല്‍ രാജി കമ്പനി സ്വീകരിച്ചിട്ടില്ലെന്നാണ് മുടങ്ങാതെ റബേക്കയ്ക്ക് ശമ്പളം നല്‍കുന്നതില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

English summary
She lost her job as a result of the British phone-hacking scandal, but apparently former News International chief Rebekah Brooks is still living the high life. Rebekah Brooks Still on the Payroll and getting her salary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X