ഭര്‍ത്താവിന്റെ ചിതാഭസ്മം തിന്നുന്ന ഭാര്യ !

ഷോയില്‍ വരുന്നതിന് രണ്ട് മാസം മുമ്പാണത്രേ കാസിക്ക് ഈ അപൂര്‍വ സ്വഭാവം തുടങ്ങിയത്. ഭര്‍ത്താവിന്റെ ചിതാഭസ്മം കടലാസു പെട്ടിയില്‍ നിന്ന് ഒരു പാത്രത്തിലേയ്ക്ക് മാറ്റുമ്പോള്‍ അതില്‍ നിന്ന് കുറച്ച് കൈകളില്‍ വീണു.
അത് വെറുതെ തട്ടിത്തൂവാന്‍ തോന്നിയില്ല. അതിനാല്‍ അത് വിരലില്‍ നിന്ന് നക്കിയെടുത്തു. അന്നുതുടങ്ങിയതാണത്രേ ഈ ശീലം. അതുകഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും താന്‍ ഈ ശീലം തുടരുകയാണെന്ന്് കാസി പറയുന്നു.
ഭംഗിയുള്ള ഒരു പാത്രത്തില്‍ ഷോണിന്റെ ചിതാഭസ്മവും കൊണ്ടാണ് കാസി ഷോപ്പിംഗിനും സിനിമയ്ക്കുമെല്ലാം പോകുന്നത്, നിമിഷങ്ങള്‍ പോലും അവര്‍ക്ക് അതിനെ പിരിഞ്ഞിരിക്കാന്‍ വയ്യത്രേ. 2009ല്‍ ആയിരുന്നു കാസിയും ഷോണും തമ്മിലുള്ള വിവാഹം. കടുത്ത ആസ്തമ രോഗത്തെത്തുടര്‍ന്നാണ് ഷോണ്‍ മരിച്ചത്.












Click it and Unblock the Notifications