Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെറ്റ് വയ്ക്കാന്‍ നാലു ഓഹരികള്‍

Market
വിപണിയുടെ ഗതി എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ഓഹരികള്‍ക്കെല്ലാം വിലകുറഞ്ഞ ഈ സമയത്ത് നിക്ഷേപിക്കാന്‍ പറ്റിയ നാലുഓഹരികള്‍ നിര്‍ദ്ദേശിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും തകര്‍ച്ചക്കെതിരേ ശക്തമായ പ്രതിരോധശേഷിയും മികച്ച ബാലന്‍സ് ഷീറ്റുമുള്ള നാലുകമ്പനികളെ നിര്‍ദ്ദേശിക്കുന്നു.

ഭാരതി എയര്‍ടെല്‍: ടെലികോം മേഖല അതിന്റെ മുഴുവന്‍ പ്രതാപത്തോടും കൂടി തിരിച്ചുവരുന്ന സമയമാണ്. തീര്‍ച്ചയായും ഈ അനുകൂല അന്തരീക്ഷത്തില്‍ മികച്ച മാനേജ്‌മെന്റ് പാടവം കാണിയ്ക്കുന്ന ഭാരതി എയര്‍ടെല്‍ തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക. കമ്പനി വരുംദിവസങ്ങളില്‍ ആഫ്രിക്കന്‍ വിപണിയിലെ ശക്തമായ സ്വാധീനമായി മാറുമെന്നുറപ്പാണ്.

കോള്‍ ഇന്ത്യ: സാമ്പത്തിക മേഖലയില്‍ എന്തുസംഭവിച്ചാലും അടിസ്ഥാന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കു മാറ്റം വരില്ലെന്ന യുക്തിയാണ് ഈ ഓഹരിയെ ഉള്‍പ്പെടുത്താന്‍ കാരണം. കടമില്ലാത്ത, ഒട്ടേറെ കരുതിവപ്പുള്ള ഈ കമ്പനിയുടെ ഓഹരികള്‍ ഏത് പ്രതിസന്ധിയിലും വാങ്ങാവുന്നതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കോള്‍ ഇന്ത്യയെ പോലെ കോള്‍ ഇന്ത്യ മാത്രമേയുള്ളൂ.

ഐ.ടി.സി: സിഗരറ്റ് വിപണിയില്‍ നിന്നാണ് ഈ കമ്പനിയുടെ 80 ശതമാനം ലാഭവും വരുന്നത്. മികച്ച ഡിവിഡന്റ് ഓരോ വര്‍ഷവും നല്‍കുന്ന കമ്പനിയാണിത്. അടുത്ത രണ്ടു വര്‍ഷത്തേക്ക് വിപണിയില്‍ എന്തു സംഭവിച്ചാലും 15 മുതല്‍ 18 ശതമാനം വരെ മിനിമം വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കാവുന്നതാണ്.

സിആന്റ്‌സി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ്:
ഈ സമയത്ത് കണ്ണുമടച്ചുവാങ്ങാവുന്ന ഓരോഹരി. അത്യന്തം റിസ്‌കുള്ള നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന ഈ കമ്പനി ഭീമമായ ലാഭമുണ്ടാക്കാറുണ്ട്. 120 രൂപയ്ക്കു താഴെയെത്തിയാല്‍ എപ്പോഴും വാങ്ങാവുന്നതാണ്. വാങ്ങാവുന്ന ഏറ്റവും മികച്ച വില 80 രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+