കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യപണപ്പെരുപ്പം വര്‍ധിച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉള്ളിയ്ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറിയ്ക്കും വിലവര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഭക്ഷ്യപണപ്പെരുപ്പം ജുലൈ 30ന് അവസാനിച്ച ആഴ്ചയില്‍ 9.90ലേക്ക് ഉയര്‍ന്നു. കഴിഞ്ഞാഴ്ച ഇത് 8.04 ശതമാനമായിരുന്നു.

മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയാണ് ഭക്ഷപണപ്പെരുപ്പം കണ്ടെത്തുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഉള്ളിയുടെ വിലയില്‍ 36.62 ശതമാനം വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ടുണ്ടായിരിക്കുന്നത്. ആകെ കാര്യമായ വിലക്കുറവുണ്ടായിരിക്കുന്നത് പയറുവര്‍ഗ്ഗങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു ശതമാനം വിലക്കുറവുണ്ട്.

നാലര മാസത്തെ ഏറ്റവും ഉയര്‍ന്ന ഭക്ഷ്യപണപ്പെരുപ്പമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് 22ന് ഭക്ഷ്യപണപ്പെരുപ്പം 10.05ഓളം ഇയര്‍ന്നിരുന്നു.

English summary
Food inflation surged to a four- and-half month high of 9.90 per cent during the week ended July 30 on the back of costlier onions, fruits, vegetables and protein-based items.
 Food inflation, as measured by Wholesale Price Index (WPI)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X