കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബര്‍ 5ന് ഫേസ്ബുക്കിനെ കൊല്ലും?

  • By Nisha Bose
Google Oneindia Malayalam News

Facebook
ദില്ലി: ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ നവംബര്‍ അഞ്ചിന് കൊല്ലുമെന്ന് ഹാക്കര്‍മാരുടെ ഭീഷണി. പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിന്റെ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ചാണ് അനോണിമസ് ഇത്തരമൊരു പ്രതികാര നടപടിയ്‌ക്കൊരുങ്ങുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുള്ള വീഡിയോയിലാണ് ഹാക്കര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഫേസ്ബുക്കില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും അംഗങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് അനോണിമസ് പറയുന്നു. ഗവണ്‍മെന്റിനും സ്വകാര്യ ഏജന്‍സികള്‍ക്കും ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ വില്‍ക്കുകയാണെന്നും ഹാക്കര്‍ ഗ്രൂപ്പ് ആരോപിക്കുന്നു.

എന്നാല്‍ ഫേസ്ബുക്കിനെ കൊല്ലാനുള്ള തീരുമാനത്തിനോട് അനോണിമസിലെ ചില ഹാക്കര്‍മാര്‍ക്ക് യോജിപ്പില്ല. തുടര്‍ന്ന് ഇവര്‍ ട്വിറ്ററില്‍ ഫേസ്ബുക്കിനെ കൊല്ലാനുള്ള തീരുമാനത്തിലുള്ള തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി.

English summary
A group of hackers, claiming to be part of Anonymous, has said it will "kill" Facebook on November 5. The group has posted a video on Facebook saying the social networking websites has poor privacy policies and it is not acceptable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X