50 പൈസയെ ചൊല്ലി തര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു

സംഭവത്തെ തുടര്‍ന്ന് എടിഎം ഗാര്‍ഡ് ആര്‍കെ മിശ്രയെ പോലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെ മഹാദേവപുരത്തിനടുത്തുള്ള
ഗരുഡാചര്‍പാളയത്തിലായിരുന്നു സംഭവം
സ്വകാര്യ ബാങ്കിന്റെ എടിഎമ്മിന് കാവല്‍ നില്‍ക്കുകയായിരുന്ന മിശ്ര ഹിന്ദി പത്രം പതിവായി വാങ്ങാറുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്രത്തിന് 50 പൈസ കൂടുതല്‍ വാങ്ങിയതിനെ ചൊല്ലി മിശ്രയും പത്രവിതരണക്കാരനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് മിശ്ര നിലത്തേയ്ക്ക് നാലു തവണ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ സമീപത്തുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications