കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധക്കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളി

  • By Nisha Bose
Google Oneindia Malayalam News

Rajeev Gandhi
ദില്ലി: രാജീവ് ഗാന്ധി കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ തള്ളി.

മുരുകന്‍, സന്തന്‍, പെരാരിവാലന്‍ എന്നിവരാണ് രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മെയ് 1999ന് സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിയ്ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഡാലോചന നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. രാജീവ് ഗാന്ധിയെ കൊല്ലാന്‍ എല്‍ടിടിഇയുടെ ആഭിമുഖ്യത്തിലാണ് ഗൂഡാലോചന നടന്നത്. ഇതു പ്രകാരം 1991 മെയ് 21ന് ശ്രീപെരുമ്പുത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ വച്ച് വധിക്കുകയായിരുന്നു.

English summary
In a move that could come as a huge disappointment to pro-LTTE sympathizers, President Pratibha Patil has rejected the mercy pleas of three assassins of Rajiv Gandhi, who were on death row.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X