പ്രതിരോധ കുത്തിവയ്‌പ്പെടുത്ത കുഞ്ഞ് മരിച്ചു
മാനന്തവാടി: പ്രതിരോധ കുത്തിവയ്പ്പിനു വിധേയയായ പത്തു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാരക്കാമല പൊരുന്നേടത്ത്് ബാബുവിന്റേയും ഡെയ്‌സിയുടേയും മകള്‍ എയ്ഞ്ചലാണ് മരിച്ചത്.
മൂന്നാഴ്ച മുന്‍പാണ് പെരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് എയ്ഞ്ചലിന് അഞ്ചാം പനിയ്ക്കുള്ള മരുന്ന് നല്‍കിയത്. തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ നിറവ്യത്യാസവും അലര്‍ജിയും അനുഭവപ്പെട്ടു. ആദ്യം ഇതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
അധിക ഡോസ് നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം ഡിഎംഒ നീതാ വിജയന്‍ നിഷേധിച്ചു. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ മരണകാരണം അറിയാനാകൂ എന്ന് നീത പറഞ്ഞു.


Click it and Unblock the Notifications