കൈവെട്ട്: ഒരാള്‍ കൂടി പിടിയില്‍
മൂവാറ്റുപുഴ: പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവര്‍ ഉള്‍പ്പെടെ ഈ കേസില്‍ 26 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.
വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന പേരിലായിരുന്നു മതതീവ്രവാദികളുടെ അക്രമത്തിനും തൊഴില്‍ നഷ്ടപ്പെടലിനും പ്രൊഫ. ജോസഫ് ഇരയായത്.
ചോദ്യപേപ്പറിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായ പ്രൊഫ. ജോസഫിനെ മാനേജ്‌മെന്റ് ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.
കൊടുംക്രൂരതകള്‍ക്ക് ഇരയാകേണ്ടിവന്ന പ്രൊഫ. ജോസഫ് ജോലി തിരിച്ചുകിട്ടാനുള്ള നിയമയുദ്ധത്തിലാണ് ഇപ്പോള്‍. ചികിത്സയും അദ്ദേഹം തുടരുന്നുണ്ട്.












Click it and Unblock the Notifications