കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോപിയെ കുടുക്കാന്‍ ഒന്നിലേറെ ഒളിക്യാമറകള്‍ വച്ചു?

  • By Lakshmi
Google Oneindia Malayalam News

എറണാകുളം: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിയ്ക്കലിനെ കുടുക്കാന്‍ വിഎസ് പക്ഷം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ ഒട്ടേറെ ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

കോട്ടമുറിയ്ക്കലിന്റെ വിശ്രമമുറി, വായനാമുറി, മറ്റ് നാല് വിശ്രമമുറികല്‍, ഫയലുകളും രേഖകളും സൂക്ഷിക്കുന്ന മുറി, ഇടനാഴി എന്നിങ്ങനെ എല്ലാ സ്ഥലത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവത്രേ. ഏത് വിധേനയും ഗോപിയെ വീഴ്ത്തുകയെന്നതായിരുന്നുവത്രേ എതിര്‍ചേരിയുടെ ല്ക്ഷ്യം.

വി എസ് ഗ്രൂപ്പ് വിട്ട് കോട്ടമുറിക്കല്‍ പിണറായി പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് കോട്ടമുറിക്കലിനെ കുടുക്കാന്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സജീവമായി രംഗത്തിറങ്ങിയത്. എസ്എഫ്‌ഐ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ഇതിനായി ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംഗപ്പൂര്‍ നിര്‍മ്മിതമായ ഒളിക്യാമറകള്‍ നേതാക്കള്‍ക്ക് നല്‍കിടത് ഒരു മാധ്യമപ്രവര്‍ത്തകനാണെന്നാണ് സൂചന. ഇയാളുടെ സുഹൃത്തുക്കളായ ചില എക്‌സൈസ് ഉദ്യോഗസ്ഥരും നീക്കത്തിന് സഹായം നല്‍കിയിരുന്നുവത്രേ. എന്തായാലും നാണക്കേടായ ഒളിക്യാമറ പ്രശനത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ട്.

English summary
Gopi Kottamurikkal is a victim of a sting operation by the rival group in CPM. Kottamurikkal, a state committee member and once a staunch V S Achuthanandan loyalist, switched to the rival group led by state secretary Pinarayi Vijayan in 2009,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X