വീട് വാടകക്കെടുത്ത് പെണ്‍വാണിഭം; 6 പേര്‍ പിടിയില്‍
തിരുവനന്തപുരം: വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ തമിഴ്‌നാട്ടുകാര്‍ ഉള്‍പ്പടെയുള്ള ആറംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചു. തിരുമല പുന്നയ്ക്കാമുകള്‍ തോട്ടരികില്‍ വിളയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയ നാല് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും ബുധനാഴ്ച രാത്രി വീട് വളഞ്ഞ് നാട്ടുകാര്‍ പിടികൂടിയത്.
തമിഴ്‌നാട് കന്യാകുമാരി സ്വദേശി രവി (32) നെടുമങ്ങാട് സ്വദേശി അശ്വതി(26)എന്നിവരാണ് വീട് വാടകയ്‌ക്കെടുത്തിരുന്നത്. ഇവരെക്കൂടാതെ തകഴി സ്വദേശി കല്‍പ്പന (23) വിഴിഞ്ഞം സ്വദേശി ഷാമോന്‍, വേളി സ്വദേശികളായ ജോണ്‍, മണിയന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 39000 രൂപയും പത്തോളം മൊബൈല്‍ ഫോണുകള്‍ ഒരു സാന്‍ട്രോ കാര്‍, ഒരു യമഹാ ബൈക്ക്, ഒട്ടോറിക്ഷാ, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
ഹൈടെക് രീതിയിലാണ് സംഘം ഈ വീട്ടില്‍ പെണ്‍വാണിഭം നടത്തിവന്നിരുന്നത്. വീട്ടില്‍ രാത്രിയും പകലും അപരിചിതര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംഘടിച്ച് വീട് വളയുകയായിരുന്നു. വീട് വളഞ്ഞ ശേഷം നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്നതായി സംഘം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇടപാടുകാരെ കണെ്ടത്തുന്നത്. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘം തന്നെ ഉള്ളതായാണ് പൊലീസിന്റെ നിഗമനം












Click it and Unblock the Notifications