Get Updates
Get notified of breaking news, exclusive insights, and must-see stories!

കോതമംഗലം കേസ് പ്രതിയെ പിടിച്ചത് മണിയറയില്‍ നിന്ന്

Arrest
കോതമംഗലം: കോതമംഗലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി വിവാഹദിനത്തില്‍ അറസ്റ്റിലായി. പട്ടിമറ്റം ചേലക്കുളം ഭാഗത്ത് ലോറി ക്ലീനറായി ജോലി ചെയ്ത് വരുന്ന നെല്ലിക്കുഴി ചിറപ്പടി സ്വദേശി കൊട്ടാരം കുഞ്ഞുമോനെന്ന് വിളിയ്ക്കുന്ന മാഹിനാ(26)ണ് വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രി മണിയറയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. ബുധനാഴ്ചയാണ് ഇയാള്‍ പ്രേമിച്ച യുവതിയെ മതം മാറ്റി വിവാഹം ചെയ്തത്. ഇതിനുശേഷം വീട്ടിലെത്തിയ ഇയാളെ രാത്രി തന്നെ പോലീസ് സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രണയവിവാഹമായതിനാല്‍ വരനും വധുവുമല്ലാതെ മറ്റാരും ഈ വീട്ടില്‍ താമസമില്ലായിരുന്നു. അതിനാല്‍ കുഞ്ഞുമോനെ(മാഹിന്‍) അറസ്റ്റു ചെയ്തശേഷം പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ അവരുടെ കൂടെ വിട്ടു. കേസില്‍ മുന്‍പ് അറസ്റ്റിലായ പിഡിപി നേതാവ് ബക്കറിന്റെ പെട്ടിഓട്ടോറിക്ഷയില്‍ മീന്‍കച്ചവടം നടത്തുകയായിരുന്നു ഇടക്കാലത്ത് മാഹിന്‍. പിഡിപി നേതാവ് ബക്കര്‍ വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

പെട്ടി ഓട്ടോറിക്ഷയില്‍ കൊണ്ടുപോയാണ് മാഹിനും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പട്ടിമറ്റം ചേലക്കുളത്ത് ലോറി ക്ലീനറായി ജോലി ചെയ്യുന്നതിനിടയില്‍ പട്ടിമറ്റം വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന റാന്നിക്കാരി ഒരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായിരുന്നു.

അന്യമതക്കാരിയായ ഈ പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്തതിന് ശേഷം പൊന്നാനിയില്‍ കൊണ്ടുപോയി മതംമാറ്റി ഇന്നലെ വിവാഹം നടത്തി ചേലക്കുളത്ത് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിക്കാനിരിക്കെയാണ് അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+