കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഇരട്ടസ്‌ഫോടനം: പ്രതികള്‍ കുറ്റക്കാര്‍

  • By Nisha Bose
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി. ഇവര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. എന്നാല്‍ മൂന്നാം പ്രതിയായ അബ്ദുള്‍ ഹാലിമിനേയും എട്ടാം പ്രതി യൂസഫിനേയും കോടതി വെറുതെ വിട്ടു.

2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാന്റുകളിലായി സ്‌ഫോടനം നടന്നത്. സംസ്ഥാന പോലിസിനു കീഴില്‍ കാര്യമായ അന്വേഷണങ്ങള്‍ നടന്നെങ്കിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് അന്വേഷണം ദേശീയ ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തു. മുംബൈ ആക്രമണത്തിനു ശേഷം നിലവില്‍വന്ന എന്‍ഐഎ ദക്ഷിണേന്ത്യയില്‍ ആദ്യമായി അന്വേഷണം ഏറ്റെടുത്ത കേസ് ആയിരുന്നു ഇത്.

English summary

 NIA court convicted Thadiyantavida Nazir and Shahas in Kozhikode blast 2006.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X