കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി: വിഎസ്,

  • By Ajith Babu
Google Oneindia Malayalam News

VS
തിരുവനന്തപുരം: പാമോയില്‍ കേസില്‍ നിയമോപദേശം തേടാന്‍ അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനാമണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍.

പാമോയില്‍ കേസ് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപരമായ കേസാണ്. അതില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടരുത്. താനും ഇതുപോലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരിക്കെ ഒട്ടേറെ കേസുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ സവന്തമായി കേസ് നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയമിച്ച അഡ്വക്കറ്റ് ജനറലിനെയോ പബ്‌ളിക് പ്രോസിക്യൂട്ടറെയോ ഉപയോഗിച്ചിട്ടില്ല.

ഉമ്മന്‍ ചാണ്ടി വിളിച്ചപ്പോള്‍ നേരിട്ട് വന്നുകണ്ട അഡ്വക്കറ്റ് ജനറലും പബ്‌ളിക് പ്രോസിക്യുട്ടറും സത്യപ്രതിജ്ഞ ലംഘിച്ചു എന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.എസ് കുറ്റപ്പെടുത്തി.

കോടിയേരിയുടെ വാര്‍ത്താസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിഎസ് സമ്മതിച്ചു. തന്നോടാലോചിയ്ക്കാതെയാണ് കോടിയേരി വാര്‍ത്താ സമ്മേളനം നടത്തിയത്. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് തടിതപ്പാന്‍ മുഖ്യമന്ത്രി സഹായിച്ചത് ഇതാണ്.

ഇപ്പോഴും കൊക്കകോളയുടെ ഉപദേശകനായി തുടരുന്ന തരുണ്‍ ദാസിനെ സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ തീരമാനം വെള്ളമൂറ്റ് കമ്പനികളുമായി ചങ്ങാത്തതിലാണ് എന്നതിന്റെ സൂചനയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

English summary
Opposition leader V S Achuthanandan alleged that by seeking the legal advice of advocate general and public prosecutor in the palmoil case, chief minister Oommen Chandy had violated the oath of secrecy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X