കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദനെ കുടുക്കിയത് പാക് ഉദ്യോസ്ഥന്‍?

  • By Nisha Bose
Google Oneindia Malayalam News

Osama bin Laden
വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളത്തെ സംബന്ധിച്ച് അമേരിക്കയ്ക്ക് വിവരം നല്‍കിയത് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഡെയ്‌ലി മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കരാര്‍ പ്രകാരം വിവരം നല്‍കിയ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് അമേരിക്കന്‍ പൗരത്വം നല്‍കി. ഇതിനു പുറമേ രണ്ടരകോടി ഡോളറും ഇയാള്‍ക്ക് ലഭിച്ചതായി പത്രം പറയുന്നു. ലാദനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇത്രയും തന്നെയാണ് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടിനോട് അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും അമേരിക്കന്‍ നീക്കത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
An expert in national security is challenging the details of the raid that took down the world’s top terror leader in an explosive report. RJ Hillhouse, a former rum and jewel smuggler who runs the blog TheSpyWhoBilledMe.com, cites sources that contend it was a Pakistani intelligence officer who came forward to U.S. authorities.The officer said he had knowledge of Osama bin Laden’s whereabouts, and was interested in cutting a deal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X