ബാലഭാര്യമാരെ പീഡിപ്പിച്ച ദൈവദൂതന് ജീവപര്യന്തം

പെണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ജെഫ്‌സിനെതിരെ ഇത് സംബന്ധിച്ച ചില കേസുകളിലാണ് ശിക്ഷ. 55കാരനായ ജെഫ്‌സിന് 100 വയസ്സുവരെ പരോളിന് പോലും അവകാശമില്ല. 'ആത്മീയവിവാഹ'ത്തിലൂടെ ഭാര്യയാക്കിയ 12ഉം 14ഉം വയസ്സുള്ള ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച ഒരു കേസിലാണ് കോടതി ജെഫ്‌സിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
മറ്റൊരു ലൈംഗികപീഡന കേസില്‍ 20 വര്‍ഷം തടവ് വേറെയും വിധിച്ചിട്ടുണ്ട്. ബഹുവിവാഹം സ്വര്‍ഗത്തില്‍ സ്ഥാനക്കയറ്റം എളുപ്പമാക്കുമെന്ന് വിശ്വസിക്കുന്ന പതിനായിരത്തോളമാളുകള്‍ അമേരിക്കയില്‍ ജെഫ്‌സിന്റെ സഭയിലുണ്ട്.
ജെഫ്‌സിനെ ഭൂമിയില്‍ ദൈവത്തിന്റെ വക്താവും പ്രവാചകനുമായാണ് വിശ്വാസികള്‍ കാണുന്നത്. ബൈബിള്‍ വചനാഘോഷത്തിലൂടെയാണ് ഇയാള്‍ തന്റെ വികലചിന്തകള്‍ക്ക് വിശ്വാസികളുടെ പിന്തുണ നേടിയത്. സഭയുടെ ടെക്‌സസ് റാഞ്ചില്‍നിന്ന് 2008ല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ നാനൂറോളം കുട്ടികളെ മോചിപ്പിച്ചിരുന്നു.












Click it and Unblock the Notifications