കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: കടക്കെണിയില്‍ കുടുക്കി എയര്‍ ഇന്ത്യയെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.

എയര്‍ ഇന്ത്യയെ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവും. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനാണെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കും- വ്യോമയാന മന്ത്രി വയലാര്‍ രവിക്കുവേണ്ടി പാര്‍ലമെന്ററികാര്യസഹമന്ത്രി നാരായണ സ്വാമി അറിയിച്ചു.

കമ്പനി ചെയര്‍മാന്‍ അരവിന്ദ് ജാദവിനെ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്തുനിന്നു നീക്കിയിരുന്നു. വ്യോമയാനമേഖലയില്‍ വേണ്ടത്ര പരിചയമില്ലാതിരുന്ന ജാദവിനെ മാറ്റണമെന്ന് ഒരു വര്‍ഷം മുമ്പു തന്നെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അതു മുഖവിലക്കെടുത്തില്ല. ഇപ്പോള്‍ 40000ഓളം വരുന്ന ജീവനക്കാര്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശമ്പളം നല്‍കുന്നതില്‍ പോലും വീഴ്ച വരുന്ന അവസ്ഥയിലെത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 7000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.

English summary
The policy of the government is to strengthen Air India. Whatever possible support is required, will be given, State for Parliamentary Affairs minister V. Narayanasamy said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X