വ്യാവസായിക ഉല്‍പ്പാദന സൂചിക 8.8ല്‍
മുംബൈ: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം 8.8 ശതമാനം വര്‍ധിച്ചു.മെയ് മാസത്തില്‍ ഇത് 5.9 ശതമാനമായിരുന്നതിനാല്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക(ഐ.ഐ.പി) ആറില്‍ താഴെയായിരിക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയില്ല. വാര്‍ത്ത പുറത്തുവരുമ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും താഴേക്കിറങ്ങുകയായിരുന്നു. പക്ഷേ, ഇത് ഒരു താല്‍ക്കാലിക മുന്നേറ്റം മാത്രമാണെന്നും വരും മാസങ്ങളില്‍ സൂചിക വീണ്ടും ഏഴിനു താഴെയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിരക്കുകളില്‍ വലിയ ചാഞ്ചാട്ടമാണുള്ളത്. വിപണി തകര്‍ച്ചയിലാണെന്നുള്ള പൊതുവികാരമാണ് പ്രധാനകാരണം. അടിസ്ഥാനചരക്കുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ഉല്‍പ്പാദനത്തില്‍ വന്‍കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപമേഖലയിലുണ്ടായ വളര്‍ച്ചയാണ് മെച്ചപ്പെട്ട ഫലം നല്‍കിയത്.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നിരക്ക് 7.4 ശതമാനമായിരുന്നു.












Click it and Unblock the Notifications