സെന്‍സെക്‌സ് താഴോട്ടുതന്നെ
മുംബൈ: അമേരിക്കന്‍ വിപണി 423 പോയിന്റോളം നേട്ടമുണ്ടാക്കിയതിന്റെ ചുവടുപിടിച്ച് വ്യാപാരം തുടങ്ങിയ സെന്‍സെക്‌സിനും നിഫ്റ്റിക്കും വെള്ളിയാഴ്ച നഷ്ടത്തിന്റെ ദിവസം. അമേരിക്കന്‍ പ്രതിസന്ധിക്കൊപ്പം യൂറോപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്തകളും കൂട്ടിവായിച്ച ആഭ്യന്തരനിക്ഷേപകര്‍ വില്‍പ്പനക്കാരായതാണ് തിരിച്ചടിയായത്. മുംബൈ ഓഹരി സൂചിക 219.77 പോയിന്റ് താഴ്ന്ന് 16839.63ലും ദേശീയ ഓഹരി സൂചിക 65.35 കുറഞ്ഞ് 5072.95ലുമാണ് ക്ലോസ് ചെയ്തത്.
വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. അതുകൊണ്ടു തന്നെ ഷോര്‍ട്ട്‌ടേം നിക്ഷേപകര്‍ക്ക് വിപണിയില്‍ പ്രവേശിക്കാന്‍ അനുകൂലമായ സമയമാണ്. അതേ സമയം മീഡിയം ടേം നിക്ഷേപകര്‍ ഇപ്പോള്‍ വിപണിയില്‍ പ്രവേശിക്കുന്നതില്‍ അര്‍ഥമില്ല. ലോങ് ടേം നിക്ഷേപകര്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. വിപണി ഇനിയും താഴോട്ടിറങ്ങുമോയെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാല്‍ ലോങ് ടേം നിക്ഷേപകര്‍ ഘട്ടം ഘട്ടമായി വേണം വിപണിയിലേക്കിറങ്ങാന്‍.
ജിന്‍ഡാല്‍ സ്റ്റീല്‍, ഗെയ്ല്‍ ഇന്ത്യ, ഹീറോമോട്ടോകോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കെയ്ന്‍ ഇന്ത്യ കമ്പനികള്‍ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ടാറ്റാ മോട്ടോഴ്‌സിനും റിലയന്‍സ് കാപ്പിറ്റലിനും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിനും ഇന്നു നാലുശതമാനത്തിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. ജയപ്രകാശ് അസോസിയേറ്റും ടാറ്റാ പവര്‍ കോര്‍പ്പറേഷനും താഴോട്ടുള്ള യാത്ര തുടരുകയാണ്.












Click it and Unblock the Notifications