2008 തിരിച്ചുവരില്ലെന്ന് റിലയന്‍സ്
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും പ്രതിസന്ധിയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നതെങ്കിലും ഇന്ത്യക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് രാജ്യത്തെ പ്രമുഖ ഫണ്ട് മാനേജര്‍മാര്‍മാരായ റിലയന്‍സ്.
2008ലേതു പോലൊരു മാന്ദ്യം ഇനി ഇന്ത്യയിലുണ്ടാവില്ല. അമേരിക്കന്‍ പ്രതിസന്ധിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനു മുമ്പു തന്നെ രാഷ്ട്രീയ, സാമ്പത്തികകാരണങ്ങളാല്‍ ഇന്ത്യന്‍ വിപണി സമ്മര്‍ദ്ദത്തിലായിരുന്നു. സമീപകാല ആഗോളപ്രതിസന്ധികള്‍ അല്‍പ്പം കൂടി വിപണി ഇടിച്ചുവെന്നു മാത്രം-കമ്പനി പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കാകുലരായി വിപണിയില്‍ നിക്ഷേപിക്കാതിരിക്കുന്നത് ശരിയല്ല. 12-18 മാസത്തെ ടാര്‍ജറ്റില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്കു നല്ല ലാഭം കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വിപണിയിലെ പ്രതികരണം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. പ്രതിസന്ധികളില്‍ കടുത്ത പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ വിപണി ശീലിച്ചുകഴിഞ്ഞു.












Click it and Unblock the Notifications