എസ്.ബി.ഐയും ഐ.സി.ഐ.സി.ഐയും പലിശ കൂട്ടി
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐ.സി.ഐ.സി.ഐ ബാങ്കും പലിശനിരക്ക് അരശതമാനം ഉയര്‍ത്തി. റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് അടിസ്ഥാന നിരക്ക് 9.5ല്‍ നിന്നും പത്തായും 14.25ല്‍ നിന്നും 14.75 ശതമാനവുമായാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ഐ.സി.ഐ.സി. ഐ 10 ശതമാനത്തിലേക്കും 18.75 ശതമാനത്തിലേക്കുമാണ് നിരക്ക് ഉയര്‍ത്തിയത്. ആഗസ്ത് 13 മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് രണ്ടു ബാങ്കുകളും അറിയിച്ചിട്ടുണ്ട്. ഇതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ വര്‍ധിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക്, കോടാക് മഹീന്ദ്രാ ബാങ്ക് എന്നിവ നേരത്തെ തന്നെ നിരക്കു വര്‍ധിപ്പിച്ചിരുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 11 പ്രാവശ്യമാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയത്.












Click it and Unblock the Notifications