ടാറ്റാ സ്റ്റീല്‍ ലാഭത്തില്‍ വര്‍ധനവ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഉരുക്കുനിര്‍മാണ കമ്പനിയായ ടാറ്റാ സ്റ്റീലിന്റെ ആദ്യപാദ ഫലത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 1825.25 കോടിക്കു പകരം 5346.55 കോടിയാണ് 2011 ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തിലെ ലാഭം.
വില്‍പ്പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 27010.06 കോടിയുടെ വില്‍പ്പന നടന്ന സ്ഥാനത്ത് ഇത്തവണ 32839.90 കോടിയാണ്. ഇന്ത്യന്‍ വിപണിയിലെ മികച്ച പ്രകടനവും യൂറോപ്യന്‍ വിപണിയില്‍ ഉരുക്കിനുണ്ടായ വിലവര്‍ധനവും റിവേഴ്‌സ്‌ഡെയ്ല്‍ ഓഹരികള്‍ വിറ്റൊഴിവാക്കിയതുമാണ് ലാഭം കൂടാന്‍ കാരണം.












Click it and Unblock the Notifications