Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ ചെയര്‍മാനെ പുറത്താക്കി

Arvind Jadhav
ദില്ലി: എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായിരുന്ന അരവിന്ദ് യാദവിനെ പുറത്താക്കി. സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി രോഹിത് നന്ദനെ പുതിയ ചെയര്‍മാനായി നിയമിച്ചു.

എയര്‍ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയ്ക്കായി രണ്ടു ഡെപ്യൂട്ടി എംഡിമാരെ നിയമിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. പെട്രോ കെമിക്കല്‍ സെക്രട്ടറി കെ. ജോസ് സിറിയക്, കൊച്ചിന്‍ എയര്‍പോര്‍ട്ട് സിഇഒ കുര്യന്‍ എന്നിവരെയാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.

പൈലറ്റ് സമരം കൈകാര്യം ചെയ്യുന്നതില്‍ യാദവ് വീഴ്ച വരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു കൂടാതെ നാല്‍പ്പതിനായിരത്തോളം വരുന്ന എയര്‍ഇന്ത്യ ജീവനക്കാര്‍ക്കു ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശമ്പളം ലഭിച്ചില്ല. ഇതു കൂടാതെ മാനെജ്‌മെന്റിന്റെ പിടിപ്പുകേടു മൂലം കമ്പനിക്ക് 200 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് നടപടി.

ഭീമമായ നഷ്ടത്തില്‍ തുടരുന്ന കമ്പനിയെ കരകയറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+