ഭാര്യയുടെ കൈവെട്ടിയയാള്‍ പിടിയില്‍

ചെറിയ കാര്യത്തെ ചൊല്ലി ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മമത ജൂലായ് അവസാനത്തോടെ തന്റെ വീട്ടിലേയ്ക്കു പോന്നിരുന്നു. വ്യാഴാഴ്ച മമതയുടെ വീട്ടിലെത്തിയ ശ്രീനിവാസ് തന്റെയൊപ്പം വരാന്‍ മമതയോടാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മമത ഇതിനു തയ്യാറാകാതിരുന്നതില്‍ കുപിതനായ ശ്രീനിവാസ് കത്തിയെടുത്ത് മമതയുടെ കൈവെട്ടുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മമതയുടെ മാതാപിതാക്കള്‍ കടയിലായിരുന്നു.
മമതയെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറ്റു പോയ കൈ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്. ശീനിവാസിനെ പോലീസ് അറസ്റ്റു ചെയ്തു.
1975 ല്‍ പുറത്തിറങ്ങിയ ഷോലെ എന്ന ചിത്രത്തിലെ കൈവെട്ടു രംഗത്തിന്റെ തനിയാവര്‍ത്തനമാണ് വ്യാഴാഴ്ച രാമനഗരത്തില്‍ നടന്നത്. ചിത്രത്തില്‍ വില്ലനായ ഗബ്ബര്‍ സിങ് താക്കൂറിന്റെ കൈവെട്ടുന്ന രംഗമുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് രാമനഗരത്തില്‍ വച്ചായിരുന്നു.












Click it and Unblock the Notifications