ഫേസ്ബുക്കിലൂടെ ഫോണ്‍നമ്പറുകള്‍ ചോരുന്നു

ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ഫോണിലുള്ള കോണ്‍ടാക്ട് നമ്പറുകള്‍ മുഴുവന്‍ ഫേസ്ബുക്കില്‍ ദൃശ്യമാകുന്നതു വന്‍ സുരക്ഷാപാളിച്ചയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നിങ്ങളുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍ മുഴുവന്‍ ഫേസ്ബുക്കില്‍ കാണാമെന്നും സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാനായി അവ നീക്കം ചെയ്യാനും ഫേസ്ബുക്കില്‍ നിന്ന് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചതോടെയാണ് പലരും ഇക്കാര്യം ശ്രദ്ധിച്ചത്.
എന്നാല്‍ ഈ ആരോപണം ഫേസ്ബുക്ക് അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഈ ഫോണ്‍ നമ്പറുകള്‍ ഉപയോക്താക്കള്‍ തന്നെ ഫേസ്ബുക്കില്‍ എഴുതിച്ചേര്‍ത്തതാണെന്നാണ് ഇവര്‍ പറയുന്നത്.
ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് സുരക്ഷാ പാളിച്ചകളുടെ പേരില്‍ മുന്‍പും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications