Get Updates
Get notified of breaking news, exclusive insights, and must-see stories!

കമിതാക്കളെ ചോദ്യംചെയ്ത വൃദ്ധനെ കുത്തിക്കൊന്നു

ഗാസിയബാദ്: പാര്‍ക്കില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ട കമിതാക്കളെ ചോദ്യം ചെയ്ത 65കാരനെ കുത്തിക്കൊന്നു. വ്യാഴാഴ്ച രാത്രി ദില്ലിയിലെ ഇന്ദിരപുരത്തെ സ്വര്‍ണജയന്തിപാര്‍ക്കിലാണ് സംഭവം.

ലൈഫം ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് റിട്ടയേര്‍ഡ് ചെയ്ത ശ്യാം പ്രസാദാണ് മരിച്ചത്.

രാത്രിഭക്ഷണത്തിനു ശേഷം നാലുവയസുകാരനായ പേരക്കുട്ടിയുമായി പാര്‍ക്കില്‍ നടക്കാനിറങ്ങിയ ശ്യാം പ്രസാദ് പാര്‍ക്കിലെ ഒരുമൂലയില്‍ പ്രയണയലലീകളിലേര്‍പ്പെട്ടിരുന്ന കമിതാക്കളെ കാണുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ശ്യാമും യുവാവും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു ശ്യാമിനെ കുത്തുകയായിരുന്നു. കുത്തേറ്റ ശ്യാം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

സംഭവം നടന്ന ഉടന്‍ തന്നെ കമിതാക്കള്‍ അവിടെ നിന്നു രക്ഷപ്പെട്ടു. കാവല്‍ക്കാര്‍ വരുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ചാണ് യുവാവും കാമുകിയും മുങ്ങിയത്. കമിതാക്കളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയും ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കിന്റെ ഉടമസ്ഥരെ കണ്ടെത്തിയാല്‍ കുറ്റവാളി പിടിയിലാവുമെന്ന നിഗമനത്തിലാണ് പൊലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+