കോഴിക്കോട് ഇരട്ട സ്ഫോടനം: ശിക്ഷ ഇന്ന്

കേസിലെ പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും ഒന്‍പതാം പ്രതി ചെട്ടിപ്പടി യൂസഫിനെയും വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അബ്ദുള്‍ ഹാലിമിനെ വെറുതെ വിടുന്നതെന്നും യൂസഫിനെതിരെ തെളിവില്ലെന്നും എന്‍ഐഎ കോടതി വ്യക്തമാക്കി. അതുവരെ രണ്ട് പേരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.
2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലുമായിരുന്നു സ്ഫോടനം ഉണ്ടായത്. 15 മിനിറ്റിന്റെ ഇടവേളകളിലായിരുന്നു സ്ഫോടനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ കേസാണിത്.
ഏഴ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതി തടിയന്റവിട നസീറിനെ കൂടാതെ മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവര്‍ ആയിരുന്നു മറ്റു പ്രതികള്‍.
രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളില്‍ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തടിയന്റവിട നസീര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications