കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ഇരട്ട സ്‌ഫോടനം: ശിക്ഷ ഇന്ന്

  • By Ajith Babu
Google Oneindia Malayalam News

Thadiyantavida Nazir And Shafazz
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിക്കുക.

കേസിലെ പ്രതികളായ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ ഹാലിമിനെയും ഒന്‍പതാം പ്രതി ചെട്ടിപ്പടി യൂസഫിനെയും വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അബ്ദുള്‍ ഹാലിമിനെ വെറുതെ വിടുന്നതെന്നും യൂസഫിനെതിരെ തെളിവില്ലെന്നും എന്‍ഐഎ കോടതി വ്യക്തമാക്കി. അതുവരെ രണ്ട് പേരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

2006 മാര്‍ച്ച് മൂന്നിനായിരുന്നു കോഴിക്കോട് ഇരട്ട സ്‌ഫോടനം നടന്നത്. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലുമായിരുന്നു സ്‌ഫോടനം ഉണ്ടായത്. 15 മിനിറ്റിന്റെ ഇടവേളകളിലായിരുന്നു സ്‌ഫോടനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ കേസാണിത്.

ഏഴ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഒന്നാം പ്രതി തടിയന്റവിട നസീറിനെ കൂടാതെ മുഹമ്മദ് അസര്‍, അബ്ദുള്‍ ഹാലിം, ഷഫാസ്, ഷമ്മി ഫിറോസ്, കെ.പി യൂസഫ്, ചെട്ടിപ്പടി യൂസഫ് എന്നിവര്‍ ആയിരുന്നു മറ്റു പ്രതികള്‍.

രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളില്‍ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് തടിയന്റവിട നസീര്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.

English summary
The Ernakulam NIA court here on Thursday convicted the first accused Thadiyantavida Nazir and fourth accused Shafaz in the Kozhikode twin blast case. The verdict will be delivered Friday. Third accused Halim and ninth accused Yusuf were set free by the court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X