കുട്ടി പട്ടിയ്‌ക്കൊപ്പം; വീട്ടുകാര്‍ക്ക് തടവ്

ഉടുമ്പുചോല കൈലാസം 10 ഏക്കര്‍ ഭാഗത്ത് കൊച്ചു പുരയ്ക്കല്‍ ആരോമലിനെയാണ് അച്ഛന്‍ ബെന്നി (28), അമ്മ (26), മുത്തച്ഛന്‍ (57) എന്നിവര്‍ ചേര്‍ന്ന് ചങ്ങലയ്ക്ക് പൂട്ടിയിട്ടത്. ആരോമലിന്റെ വലതുകാലില്‍ ചങ്ങല ചുറ്റി വീട്ടിലെ നായോടൊപ്പം വരാന്തയിലെ തൂണില്‍ പൂട്ടിയിടുകയായിരുന്നു. കൂടാതെ മറ്റൊരു പട്ടിയെ വീട്ടില്‍ അഴിച്ചു വിടുകയും ചെയ്തിരുന്നതിനാല്‍ ആര്‍ക്കും കുട്ടിയുടെ അടുത്ത് വരാന്‍ കഴിഞ്ഞിരുന്നില്ല.
ബെന്നിയുടെ ബന്ധുവായ ചാക്കോച്ചന്‍ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് പള്ളിവികാരിയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രാജകുമാരി സെന്റ് മേരീസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരോമല്‍. കുട്ടി ഇപ്പോള്‍ കരുണാഭവനിലാണ്.












Click it and Unblock the Notifications