കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം

കുഞ്ഞാലിക്കുട്ടിയെ കൂടാതെ മുസ്ലീംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, ചേര്‍ക്കളം അബ്ദുള്ള, കോണ്‍ഗ്രസ് നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേയും അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ട്. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍കെ അബ്ദുള്‍ അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കുഞ്ഞാലിക്കുട്ടി ബിനാമി പേരില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നും 400 കോടി രൂപ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സീഷോര്‍ റോളിംഗ് കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന് അസീസ് പരാതി നല്‍കിയത്.












Click it and Unblock the Notifications